ഗ്രേപ്പ്‌ ഐസ് പഞ്ച് [ Grape Ice Punch]

Video
https://youtu.be/I125aFnk2h0

ചേരുവകൾ...

കറുത്ത മുന്തിരി  - 1 കപ്പ്
വെള്ളം                 - 1 1/2 കപ്പ്
പഞ്ചസാര             - 5 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്         -ആവശ്യത്തിന്

 തയ്യാറാക്കുന്ന രീതി:

ഒരു കപ്പ് മുന്തിരി നന്നായി കഴുകി വൃത്തിയാക്കി ഒന്നര കപ്പ് വെള്ളവും പഞ്ചസാരയും ചേർത്ത് 5 മിനിറ്റ് തിളപ്പക്കുക... തണുത്തതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക.(കുരു ഉള്ള മുന്തിരി ആണെങ്കിൽ  വേവിച്ച ശേഷം കൈ ഉപയോഗിച്ച് ഉടച്ച് കുരു കളയുന്നതയിരിക്കും നല്ലത്..). അരിച്ചെടുത്ത ശേഷം  സർവിങ്ങ് ഗ്ലാസിലേക്ക്‌ മാറ്റാം.. അതിനായി ഗ്ലാസ്സിൽ നിറയെ ഐസ് ക്യൂബ് ഇട്ട ശേഷം ജ്യൂസ് ഒഴിക്കുക..(ഐസ് നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചേർക്കുക..)   നല്ല വേനൽ ചൂടുള്ള സമയത്തൊക്കെ കുടിക്കാൻ പറ്റിയ നല്ലൊരു ജ്യൂസ് ആണിത്..

Sibna Shameer

Comments