ഗോതമ്പ് ഉണ്ടെങ്കിൽ  പെട്ടെന്ന് തയാറാക്കാവുന്ന പാനിയമാണിത്. നോമ്പ് തുറക്കുമ്പോൾ ഇതൊരു ഗ്ലാസ്സ് കിട്ടി...

 ഗോതമ്പ് ഉണ്ടെങ്കിൽ  പെട്ടെന്ന് തയാറാക്കാവുന്ന പാനിയമാണിത്. നോമ്പ് തുറക്കുമ്പോൾ ഇതൊരു ഗ്ലാസ്സ് കിട്ടിയാൽ ബഹുകേമം..

 


ചേരുവകൾ; 

ഗോതമ്പ് – 1  കപ്പ് (അഞ്ച് മണിക്കൂർ വെള്ളത്തിൽ  ക കുതിർത്തത് )  

തേങ്ങാപ്പാൽ – 2 കപ്പ് പ
പാൽ – 2 കപ്പ്...


തയ്യാറാക്കുന്ന വിധം;


ആവശ്യത്തിന് വെള്ളം ചേർത്ത് ഗോതമ്പ് മിക്സിയിൽ ഇട്ട് അരച്ച്  പാൽ അരിച്ച് എടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ രണ്ട് കപ്പ് ഗോതമ്പ് പാലും രണ്ട് കപ്പ് തേങ്ങാപ്പാലും രണ്ട് കപ്പ് പശുവിൻ പാലും ആവശ്യത്തിന് മധുരവും ഏലയ്ക്കയും ഒരു നുള്ള് ഉപ്പും ചേർത്ത് കുറുക്കി എടുക്കാം. തീ കുറച്ച് വച്ച് വേവിച്ചെടുക്കാം....

തയാറാക്കിയ കുറുക്ക് ചൂട് കുറഞ്ഞ ശേഷം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം. ജ്യൂസ് അടിക്കാൻ ആവശ്യമായി പാലും വെള്ളവും ഐസ് കട്ടകളും പഞ്ചസാരയും ചേർത്ത് അടിച്ച് എടുത്താൽ ജ്യൂസ് റെഡി. സബ്ജാ സീഡ്സ് കുതിർത്തതും ചേർത്ത് കുടിക്കാം...

Comments