Video
https://youtu.be/m4rBDPVBIdo
ചേരുവകൾ...
അരിപ്പൊടി (പത്തിരി പൊടി) - 1 1/2 കപ്പ്
വെള്ളം - 1, 1/2 കപ്പ്
സവോള -1
ഇഞ്ചി - ഒരു ചെറിയ പീസ്
വെളുത്തുള്ളി. - 2 അല്ലി
പച്ച മുളക്. - 1
തേങ്ങ - 5 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി. - 3
ചെറിയ ജീരകം - 1/2 ടീസ് പൂന്
നെയ്യ്. - 1 ടേബിൾ സ്പൂൺ
കറുത്ത എളള് - 1 ടീസ്പൂൺ
മൈദ. - 2 ടേബിൾ സ്പൂൺ
ഒായിൽ -ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എന്നിവയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ച് വരുമ്പോൾ പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക...വാട്ടിയെടുക്കാം...
ഇനി തേങ്ങ, ചെറിയ ഉള്ളി ജീരകം ഒന്ന് ചെറുതായി ചതച്ചെടുത്ത് വാട്ടി എടുത്ത പൊടി യിലേക്ക് ചേർത്ത് എള്ള്
ഇനി ഇത് വലിയ ഒരു പത്തിരി ആയി പരത്തിയെടുക്കുക.. അത്യാവശ്യം കട്ടി വേണം.. അതിൽ നിന്നും ഒരു ഗ്ലാസ്/ കുപ്പിയുടെ അടപ്പ് അങ്ങനെ എന്തെങ്കിലും ഉപയോഗിച്ച് ചെറിയ പത്തിരികൾ മുറിച്ചെടുത്ത്... എണ്ണയിൽ ഇട്ട് ഡീപ് ഫ്രൈ ചെയ്താൽ നമ്മുടെ പൊരിച്ച പത്തിരി റെഡി...[എണ്ണയിൽ ഇടുമ്പോൾ നല്ല ചൂടിലും... പിന്നെ ചൂട് കുറച്ച് വച്ചും ഫ്രൈ ചെയ്യണം.... ഒരു ഗോൾഡൺ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം.....]
Comments
Post a Comment