Video
https://youtu.be/GghpnsSoIwA
ചേരുവകൾ...
ബസ്മതി റൈസ് - 1,1/2 കപ്പ്
ബോൺലെസ്സ് ചിക്കൻ - 150 ഗ്രാം
മുട്ട - 1
ക്യാരറ്റ് - 1 ചെറുത്
ബീൻസ് - 6ടേബിൾസപൂൺ
ക്യാബേജ് - 4 ടേബിൾസ്പൂൺ
Frozen ഗ്രീൻപീസ് - 3 ടേബിൾ സ്പൂൺ
ക്യാപ്സിക്കം - 3 ടേബിൾ സ്പൂൺ
ഫ്രഷ് കോൺ - 3 ടേബിൾ സ്പൂൺ
സെലറി - 3 + 1ടേബിൾസ്പൂൺ
സ്പ്രിംഗ് ഒനിയൻ -3 ടേബിൾ സ്പൂൺ
വെളുത്തുള്ളി -1 ടേബിൾ സ്പൂൺ+3 അല്ലി
വൈറ്റ് പെപ്പർ പൗഡർ. - 1,1/2 +1 ടീസ്പൂൺ
സോയ സോസ്. - 1,1/2 ടേബിൾ സ്പൂൺ
ഓയിൽ - 2 ടേബിൾ സ്പൂൺ
എള്ളെണ്ണ - 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വിനാഗിരി - 1 ടീസ്പൂൺ
പഞ്ചസാര അരടീസ്പൂൺ
തയ്യാറാക്കുന്ന രീതി:
ആദ്യം ബസ്മതി റൈസ് കുറച്ച് അധികം വെള്ളത്തിൽ, ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഒായിൽ എന്നിവ ചേർത്ത് ഒരു 90 ശതമാനം വേവിച്ച് ഊറ്റി എടുക്കുക... ഇത് നന്നായി ചൂട് ആറണം എന്നാൽ മാത്രമേ ഫ്രൈഡ് റൈസ് മിക്സ് ചെയ്ത് എടുക്കുമ്പോൾ നല്ല ചോറ് കിട്ടുകയുള്ളൂ... അല്ലെങ്കിൽ അരി പൊടിഞ്ഞു പോകും..( ചോറ് ചൂടാറിയ ശേഷം കുറച്ച് നേരം ഫ്രിഡജിൽ വയ്കുകയാണെങ്കിൽ നല്ലത്)
ഇനി ചിക്കൻ വേവിച്ച് എടുക്കാം...
അതിനായി ഒരു പാനിൽ ചിക്കൻ, 3 അല്ലി വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ സെലറി, കോൺ, അര ടീസ്പൂൺ വൈറ്റ് പെപ്പർ പൗഡർ, ഉപ്പ് , വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ച് എടുക്കുക.. ഇതിലെ ചിക്കൻ ചെറുതായി പിച്ചി മാറ്റി വയ്ക്കാം..
കോൺ മാറ്റി വയ്ക്കാം...( ആ സ്റ്റോക്ക് വാട്ടർ കുറച്ച് പച്ചക്കറികൾ കൂടി ചേർത്ത് ഒരു അടിപൊളി സൂപ്പാക്കാം കെട്ടോ)
ഇനി ഒരു വലിയ പാനിൽ 2 ടേബിൾ സ്പൂൺ ഒായിൽ ചൂടാക്കി ( നെയ്യ്, വെളിച്ചെണ്ണ, എടുക്കരുത്) അതിലേക്ക് ചെറുതായി
അരിഞ്ഞ വെളുത്തുള്ളി, സ്പ്രിംഗ് ഒനിയൻ വൈറ്റ്, സെലറി എന്നിവ ചേർത്ത് നന്നായി വഴറ്റി ... അതിലേക്ക് എല്ലാ പച്ചക്കികളും ചേർത്ത് നന്നായി വഴറ്റുക... ഒരുപാട് വേവിച്ച് കളർ മാറരുത്. ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.. ഒന്ന് ചിക്കിയെടുക്കാം..ഇനി ഇതിലേക്ക് പെപ്പർ പൗഡർ,1,1/2ടേബിൾ സ്പൂൺ സോയ സോസ്, പഞ്ചസാര, വിനാഗിരി എന്നിവ ചേർത്ത് മിക്സ് ചെയ്ത്, വേവിച്ച് വച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി വേവിച്ച് വച്ച ചോറ് കുറച്ച് കുറച്ചായി ചേർത്ത് അര ടീസ്പൂൺ പെപ്പർ പൗഡർ, സോയ സോസ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ചോറ് ഉടയാതെ നോക്കണം.. 3,4 മിനിറ്റ് ഒന്ന് ഫ്രൈ ചെയ്യുക.. ഇതിന്റെ മുകളിലായി എള്ളെണ്ണ കൂടി ചേർത്താൽ നല്ലതാണ്... കുറച്ച് സ്പ്രിംഗ് ഒനിയൻ ഗ്രീൻ കൂടി ചേർത്താൽ നമ്മുടെ ഫ്രൈഡ് റൈസ് റെഡി.... ചൂടോടെ സെർവ് ചെയ്യാം.....
Comments
Post a Comment