വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക് റെസിപി ആണിത് **
Video
മൈദ - 1കപ്പ്
മുട്ട - 1
നെയ്യ് - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 1/2 കപ്പ്(പൊടിച്ചത്)
റവ - 1 ടേബിൾ സ്പൂൺ
ഏലക്ക പൊടി - 2 നുള്ള്
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന രീതി;
ഒരു വലിയ ബൗളിൽ മുട്ട ,പഞ്ചസാര പൊടിച്ചത്, നെയ്യ് , ഏലക്ക പൊടി,എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക..
ഇതിലേക്ക് മൈദ, റവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.. വെള്ളം ചേർക്കരുത്. ഈ മുട്ടയുടെ നെയ്യിന്റെ ഒക്കെ നനവ് മതിയാവും.... ഒരുപാട് ഡ്രൈ ആയി പോവരുത്. വേണമെങ്കി ഒരു ടേബിൾ സ്പൂൺ പാൽ ചേർത്ത് കുഴക്കാം.... ഇൗ മാവിനെ ഒരു 20 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കാം.
ശേഷം ചപ്പാത്തി പരത്തുന്ന പോലെ റൗണ്ടിൽ പരത്തുക. കുറച്ച് കട്ടിയോട് കൂടി പരത്തണം.. ഇനി ഇഷ്ടമുള്ള ഷേപ്പിൽ കത്തി കൊണ്ട് മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കക
(പത്തിരി പ്രസ്സ് ഉപയോഗിച്ച് പരത്തിയാലും മതി... ഒരുപാട് നൈസ് ആയി പോവരുത് എന്ന് മാത്രം.)
അതുപോലെ എണ്ണയിൽ ഇടുന്ന സമയം നല്ല ചൂട് ഉണ്ടാവണം... അത് കഴിഞ്ഞ് ചെറിയ തീയിൽ ഒരു ഗോൾഡൺ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.അല്ലെങ്കിൽ പൊട്ടി പോകാൻ ചാൻസ് ഉണ്ട്. ..... ഇൗ വെട്ടപ്പം ചൂടോടെ കഴിക്കുന്നതിനേക്കാൾ ടേസ്റ്റ് അടുത്ത ദിവസം കഴിക്കുമ്പോൾ ആണ്. നല്ലൊരു നാലുമണി പലഹാരം ആണിത്..... (റവ കൂടി പോവരുത്.. എണ്ണയിൽ ഇടുമ്പോൾ പെട്ടന്ന് പൊടിഞ്ഞു പോകും.)
Sibna Shameer
Comments
Post a Comment