Thean Mittai [ കൊതിയൂറും തേൻ മിഠായി.....]

തേൻ മിഠായി എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആ സ്കൂൾ കാലമാണ്. ഇന്ന് ഒരുപാട് മിസ്സ് ചെയ്യുന്ന ആ കാലത്തിന്റെ ഓർമകൾക്കായി  ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.
**** ******
Video
https://youtu.be/wNIxeTck-lI
     

ചേരുവകൾ;

ഇഡലി റൈസ്               - 1 കപ്പ്

ഉഴുന്ന്                             - 2 ടേബിൾ സ്പൂൺ
പഞ്ചസാര.                    -  2 കപ്പ്
ബേക്കിംഗ് പൗഡർ         - 4 നുള്ള്
ഉപ്പ്                                     - 1 നുള്ള്
ഫുഡ് കളർ ( ഓറഞ്ച്)      - 2 നുള്ള്
വെള്ളം                                 - 1 കപ്പ്
ഒായിൽ           വറുക്കാൻ ആവശ്യത്തിന്

തയ്യാറാകുന്ന രീതി;

അരിയും ഉഴുന്നും കഴുകി വൃത്തിയാക്കി ഒരു 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഇഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.( ദോശ മാവിനേക്കൾ കുറച്ച് കൂടി കട്ടിയിൽ... എന്നാല് ഒരുപാട് കട്ടിയും വേണ്ട.. ഇഡലി- ദോശ മാവിന്റെ ഇടയിലുള്ള ലൂസ്‌ അതാണ് കറക്ട് പരുവം.)

ഇനി ഇതിലേക്ക് ബേക്കിംഗ് പൗഡർ , ഒരു നുളള് ഉപ്പ്, ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കാം.

ഇനി പഞ്ചസാര സിറപ്പ് ഉണ്ടാക്ക്‌ണം
അതിനായി 2 കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഒരു 4 മിനിറ്റ് തിളപ്പിക്കുക.. (ഒരു നൂൽ പരുവം ഒന്നും ആവണ്ട)

ഇൗ സമയം വറുക്കാൻ ആവശ്യത്തിന് എണ്ണ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉപയോഗിച്ച് മാവ് കുറച്ച് കുറച്ചായി ചേർത്ത് തേൻ മിഠായി ഉണ്ടാക്കാം.... മാവ് ഒഴിക്കുന്ന സമയത്ത് എണ്ണ നല്ല ചൂട് ഉണ്ടാവണം. പിന്നീട് തീ കുറച്ച് വയ്ക്കാം. എന്നാല് മാത്രമേ മിഠായി നല്ല പൊങ്ങി വരികയുള്ളൂ...1,2 മിനിറ്റ് ഫ്രൈ ചെയ്ത ശേഷം നമുക്കിത് ഷുഗർ സിറപ്പ്ലേക്ക് ഇടണം.ഇൗ സമയം ഷുഗർ സിറപ്പ് നല്ല ചൂട് ഉണ്ടാവണം.. ചൂട് കുറവാണെങ്കിൽ മിഠായി ഇടുന്ന സമയത്ത് ഒന്നുകൂടെ ചൂടാക്കാൻ മറക്കരുത്.. എന്നാല് മാത്രമേ മിഠായിടെ ഉള്ളിലേക്ക് സിറപ്പ് കയറുകയുള്ളു... ഒരു 8 -10  മിനിറ്റ് കഴിഞ്ഞ് ഇത് സിറപ്പിൽ നിന്നും മാറ്റാം.. അങ്ങനെ എല്ലാം ഇതുപോലെ ഉണ്ടാക്കിയെടുക്കാം.... ചെറുതായി തണുത്തതിനു ശേഷം ഇത് വേണമെങ്കിൽ കുറച്ച് പഞ്ചസാരയിൽ പൊതിഞ്ഞ് എടുക്കാം.... നല്ല ടേസ്റ്റി ആയിട്ടുള്ള നമ്മുടെ തേൻ മിഠായി റെഡി....

Sibna Shameer

Comments

Post a Comment