Video
https://youtu.be/2edOQN3Dc2E
വളരെ സിമ്പിൾ റെസിപി ആണിത്....
നമ്മുടെ വെള്ളയപ്പത്തിന്റെ മാവ് കൊണ്ടാണ് ഇൗ അപ്പം ഉണ്ടാകുന്നത്....
സോഫ്റ്റ് വെള്ളയപ്പം റെസിപി ഞാൻ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്... എന്നാലും ഒന്നുകൂടി പറയാം......
വെള്ളയപ്പം video..
https://youtu.be/NjoK4ECPxxw
.....2 കപ്പ് ഇഡലി റൈസ് 4 മണിക്കൂർ വെള്ളത്തിൽ കുതിത്ത് ..1 കപ്പ് തേങ്ങയും ചേർത്ത് നന്നായി അരച്ചെടക്കുക. അതിൽ നിന്ന് ഒരു തവി മാവ് മറ്റൊരു പാനിലേക്ക് മാറ്റി ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി വേവിച്ച് കുറിക്കിയെടുത് തണുത്തതിനു ശേഷം അര ടീസ്പൂൺ യീസ്റ്റ്,2 ടേബിൾ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുത്ത് മാവിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ഒരു 5 മണിക്കൂർ പൊങ്ങിവവരാൻ വേണ്ടി വയ്ക്കാം.....
ഇനി മുട്ടയപ്പം ഉണ്ടാക്കാം ;
5 മണിക്കൂറിന് ശേഷം മാവ് നന്നായി മിക്സ് ചെയ്ത് അപ്പചട്ടി ചൂടാക്കി അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് വെള്ളയപ്പം പോലെ ഉണ്ടാക്കി അതിന്റെ മുകളിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക
ഇനി ചെറുതായി അരിഞ്ഞ കുറച്ച് സവോള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് അതിന്റെ മുകളിൽ ആയി കുറച്ച് ഉപ്പ്, കുരുമുളക് പൊടി, ഇത്തിരി നെയ്യ്/ഒായിൽ കൂടി ചേർത്ത് വളരെ ചെറിയ തീയിൽ അടച്ച് വെച്ച് ഒരു 2 ,3മിനിറ്റ് വേവിച്ച് എടുത്താൽ നമ്മുടെ ഇൗ മുട്ടയപ്പം റെഡി.......
Sibna Shameer....
Comments
Post a Comment