Snowball Custard [ സ്നോ ബോൾ ഫ്രൂട്ട്സ് കസ്റ്റാർഡ്...]*"*


Video
https://youtu.be/W_QyYG7MvsQ



ചേരുവകൾ...

പാൽ                            -1 ലിറ്റർ
കസ്റ്റാർഡ് പൗഡർ   - 6 ടേബിൾ സ്പൂൺ
പഞ്ചസാര                  - 10+2 ടേബിൾ സ്പൂൺ
കണ്ടൻസ്ഡ് മിൽക്  - 4 ടേബിൾ സ്പൂൺ
വാനില എസൻസ്      -1 ടീസ്പൂൺ

സ്‌നോ ബോൾ..

മുട്ട                                    -2
പഞ്ചസാര                      - 2 ടേബിൾ സ്പൂൺ
പൈനാപ്പിൾ എസൻസ് -1 ടീസ്പൂൺ

ഫ്രൂട്ട്സ്.. ഡ്രൈ ഫ്രൂട്ട്സ്.
ഇഷ്ടമുള്ളത് ഉപയോഗിക്കാം (  watermelon വേണ്ട)

തയ്യാറാക്കുന്ന രീതി...

ആദ്യം കസ്റ്റാർഡ് പൗഡർ കുറച്ച് പാൽ ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ബാക്കിയുള്ള പാൽ, 10 ടേബിൾ സ്പൂൺ പഞ്ചസാര, കണ്ടൻസ്ഡ് മിൽക്, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ പഞ്ചസാര കാരമൽ ചെയ്ത് അതിലേക്ക് കസ്റ്റാർഡ് മിക്സ് ചേർത്ത് നന്നായി ഇളക്കി ... ഒരു 10 മിനിറ്റ് വേവിച്ച് കുറുക്കിയെടുക്കം... ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് 2 ,3 മണിക്കൂർ തണുപ്പ്ച്ച് എടുക്കാം.

ഇനി ആവശ്യത്തിന് പൈനാപ്പിള് ചെറിയ പീസാക്കി മുറിച്ചെടുത്ത് അതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അടുപ്പിൽ വച്ച് ഒരു 10 മിനിറ്റ് വേവിച്ച് എടുക്കുക.. ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് തണുപ്പിച്ച് മാറ്റിവയ്ക്കാം..

ഇനി ഇഷ്ടമുള്ള ഫ്രൂട്ട്സ് എല്ലാം ചെറുതായി മുറിച്ച് ഈ പൈനാപ്പിൾ മിക്‌സിലേക്ക്‌ ചേർത്ത് 2 ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്തു ഫ്രിഡ്ജിൽ,1,2 മണിക്കൂർ തണുപ്പിക്കാൻ വയ്ക്കാം.

 സ്നോ ബോൾ തയ്യാറാക്കാം..

2 മുട്ടയുടെ വെള്ള ഒരു ഹാൻഡ് ബ്ലെണ്ടെർ ഉപയോഗിച്ച് നന്നായി പതപ്പിച്ചെടുക്കുക.( നല്ല കട്ടിയാവണം). ഒരു വലിയ പാനിൽ കുറച്ച്‌ വെള്ളം തിളപ്പിക്കുക.. തിളച്ച് കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഒരു ചെറിയ കുഴിയുള്ള സ്പൂൺ ഉപയോഗിച്ച് പതപ്പിച്ച് വച്ച മുട്ടയുടെ വെള്ള കുറച്ച് കുറച്ചായി ചേർത്ത് .... സ്നോബോൾ തയ്യാറാക്കാം... ഒരു 2,3 മിനിറ്റ് വേവിച്ചാൽ മതി (തിരിച്ച് ഇടേണ്ട ആവശ്യമില്ല.. ചെറിയ ബോൾ ആക്കി വേണം വെള്ളത്തിൽ ഇടാൻ.. വെന്ത് വരുമ്പോൾ അത് കുറച്ച് കൂടി വലുതാകും. വെള്ളത്തിൽ നിന്നും മാറ്റിയാൽ വീണ്ടും ചെറുതാവും)... അങ്ങനെ എല്ലാ സ്‌നോബോളും തയ്യാറാക്കി തണുപ്പിച്ച് എടുക്കാം..

 ഇനി നമുക്ക്  ഫ്രൂട്ട്സ് കസ്റ്റാർഡ് സെറ്റ് ചെയ്യാം.. ഗ്ലാസിലേക്കോ, പുഡ്ഡിംഗ് പാത്രത്തിലോ , ആദ്യം കുറച്ച്  കസ്റ്റാർഡ് പിന്നെ ഫ്രൂട്ട്സ്, കുറച്ച് ഡ്രൈ ഫ്രൂട്ട്സ്..... അങ്ങനെ സെറ്റ് ചെയ്ത് മുകളിലായി സ്‌നോബോൾ .. അതിന്റെ മുകളിൽ കുറച്ച് ttutti frutti, പിസ്ത അങ്ങനെ ഇഷ്ടമുള്ളത് വച്ച് ഗാർണിഷ് ചെയ്താൽ നമ്മുടെ സ്‌നോ ബോൾ ഫ്രൂട്ട്സ്  കസ്റ്റാർഡ് റെഡി....

Comments