Pomegranate Banana Sarbath || അനാർ ബനാന സർബത്ത്..]


Video
https://youtu.be/-qXKoEc0j18

വളരെ സിമ്പിൾ റെസിപി ആണിത്. ഒരു കളർഫുൾ സർബത്ത്....
ചേരുവകൾ; 

ചെറു പഴം       - 2
അനാർ           - 2,3 ടേബിൾ സ്പൂൺ
ചെറുനാരങ്ങ  - 2
പഞ്ചസാര       - ആവശ്യത്തിന്
ബ്ലാക് കസ്കസ് - 1 ടേബിൾ സ്പൂൺ
വെള്ളം-2 ഗ്ലാസ്

തയ്യാറാക്കുന്ന രീതി;

ആദ്യം കസ്‌കസ് കുറച്ച് വെള്ളത്തിൽ  ഒരു 15 മിനിറ്റ്കുതിർത്ത് വയ്ക്കാം...
 ആവശ്യമുള്ള വെള്ളത്തിലേക്ക് ചെറുനാരങ്ങ നീരും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക (പൊടിച്ചപഞ്ചസാര ആണെങ്കിൽ പെട്ടന്ന് മിക്സായി കിട്ടും). അതിലേക്ക് കുതിർത്ത് വച്ച കസ്‌കസും അനാറും ചേർക്കുക. ഇനി പഴം നന്നായി ഉടച്ച് ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് ഐസ് ക്യൂബ് ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം. (മാങ്ങ, പൈനാപ്പിൾ .. ഇവ ചേർത്തും നമുക്ക് സർബത്ത് ഇതേ രീതിയിൽ തയ്യാറാക്കാം.)

Sibna Shameer...

Comments