Paal Payasam || പാൽ പായസം വളരെ എളുപ്പത്തിൽ ***


Video
https://youtu.be/WnrE0BjrCSM

ചേരുവകൾ;

പാൽ  -1 ലിറ്റർ
പായസം അരി  -2 കൈ പിടി
പഞ്ചസാര  -3/4 കപ്പ്‌
വെള്ളം - 1 ഗ്ലാസ്
ഉപ്പ്‌  - ഒരു നുള്ള്

തയ്യാറാക്കുന്ന രീതി;

അരി നന്നായി കഴുകി 20 മിനിറ്റ് കുത്തിർത്തുക. ശേഷം ഒരു പ്രഷർ കുക്കറിൽ അരി.., പാൽ, പഞ്ചസാര, വെള്ളം എന്നിവ നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. ഇനി കുക്കർ അടച്ചുവെച്ച് വളരെ ചെറിയ തീയിൽ 30 മിനിറ്റ് വേവിക്കുക. പ്രഷർ മുഴുവൻ പോയ ശേഷം കുക്കർ ഓപ്പൺ ചെയ്ത് നന്നായി മിക്സ് ചെയ്യുക. ഒരു നുള്ള് ഉപ്പും ചേർക്കുക. നല്ല   പാൽ പായസം റെഡി...(ആവശ്യമെങ്കിൽ മാത്രം നെയ്യിൽ അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറുത്തിടുക.)

Comments