Nawabi Chicken Biryani || നവാബി ചിക്കൻ ബിരിയാണി ]


Video
https://youtu.be/6ixfjnv2ov8

ചേരുവകൾ;

ചിക്കൻ (ഫുൾ)                   - 1 കിലോ
ബസ്മതി റൈസ്                - 3 കപ്പ്
സവോള                                - 2
ഇഞ്ചി വെളുത്തുള്ളി        - [2 ടേബിൾ
                                                     സ്പൂൺ]
ചെറുനാരങ്ങ                        - 1
മഞ്ഞൾ പൊടി                     - 1ടീസ്പൂൺ
കുരുമുളക് പൊടി              -1,1/2ടേബിൾ
                                                            സ്പൂൺ
 ചെറിയ ഉള്ളി                        -10
അണ്ടിപപരിപ്പ്                      -15 എണ്ണം
ബദാം                                      - 15 എണ്ണം
മുന്തിരി                                   - [2 ടേബിൾ 
                                                     സ്പൂൺ]
നെയ്യ്                                      -  1/2 കപ്പ്
പട്ട                                           -  2 പീസ്
ഗ്രാമ്പു                                   - 8 എണ്ണം
ഏലക്ക.                                -  7 എണ്ണം
വായന ഇല                          - 2 എണ്ണം
ഉപ്പ്     ആവശ്യത്തിന്     
വെള്ളം                                 - 7 മുതൽ 8 കപ്പ് 
                                                             വരെ.

തയ്യാറാക്കുന്ന രീതി

ആദ്യം ചിക്കൻ ഒന്ന് പുഴുങ്ങി എടുക്കണം. അതിനായി ഒരു വലിയ പാനിൽ നന്നായി കഴുകി വൃത്തിയാക്കിയ ഒരു ഫുൾ കോഴി ചേർത്ത് അതിലേക്ക് മഞ്ഞൾ പൊടി, ചതച്ച് എടുത്ത കുരുമുളക് , ഒരു ഡ്രൈ ലെമൺ, ചെറിയ ഉള്ളി ( മുറിക്കണ്ട), വയന ഇല, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഉപ്പ്,  8 കപ്പ് വെള്ളവും ചേർത്ത് ഒരു അരമണിക്കൂർ തിരിച്ചും മറിച്ചും ഇട്ട് വേിക്കുക.... ശേഷം ഈ ചിക്കൻ(മുകളിൽ കുറച്ച് നെയ്യ് ബ്രഷ് ചെയ്ത്) വേണമെങ്കിൽ ഒന്ന് ബേയ്‌ക് ചെയ്ത് മാറ്റി വയ്ക്കാം...

ഇനി ചെറുതായി നീളത്തിൽ അരിഞ്ഞ സവാള, അണ്ടിപരിപ്പ്, മുന്തിരി, ബദാം എന്നിവ നെയ്യിൽ വറുത്ത് കോരുക....

ഇനി റൈസ് തയ്യാറാക്കാം...

അതിനായി ബസ്മതി അരി  നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിത്ത് വെള്ളം വാർത്ത് വയ്ക്കുക. ബിരിയാണി വയ്ക്കുന്ന പാത്രം അടുപ്പിൽ വച്ച് ചൂടാുമ്പോൾ അതിലേക്ക് നേരത്തെ സവോള ഫ്രൈ ചെയ്ത നെയ്യിൽ നിന്ന് ഒരു 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക്, പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് വഴറ്റുക.. ഇനി അരി ചേർത്ത് ഒരു രണ്ട് മിനിറ്റ് ഒന്ന് വറുത്ത് അതിലേക്ക് നമ്മുടെ ചിക്കൻ വേവിച്ച വെള്ളം ഒരു 6 കപ്പ് ചേർക്കുക..(അതിലെ ഉളളി, കുരുമുളക് എല്ലാം ഇതിലേക്ക് ചേർക്കണം.) ഇനി വെള്ളം വറ്റി ചോറ് വെന്ത് വരുമ്പോൾ അതിലേക്ക് നമ്മൾ ഫ്രൈ ചെയ്ത് വച്ചിട്ടുള്ള സാധനങ്ങൾ ( സവോള, അണ്ടിപരിപ്പ്, മുന്തിരി, ബദാം)അവയുടെ പകുതി ഭാഗം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക... ഇനി ഇതിലേക്ക് ചിക്കൻ വച്ച് നമ്മുടെ ചോറ് കൊണ്ട് നന്നായി കവർ ചെയ്ത് ഒരു 6 മിനിറ്റ് കൂടി വളരെ ചെറിയ തീയിൽ വേവിക്കുക.... ഒരു അര മണിക്കൂർ കഴിഞ്ഞ് സെർവ് ചെയ്യാം... നമ്മുടെ സാധാരണ ബിരിയാണിയുടെ ഒരു ടേസ്റ്റ് അല്ല ഇൗ ബിരിയാണിക്ക്. ഒരു അറബിക് ടേസ്റ്റ്......

സർവിങ്ങ് പാത്രത്തിൽ ആദ്യം കുറച്ച് റൈസ് അതിന്റെ മുകളിൽ ചിക്കൻ, വീണ്ടും റൈസ്... മുകളിലായി ഫ്രൈ ചെയ്ത ഉള്ളി, അണ്ടിപരിപ്പ് , മുന്തിരി, ബദാം എന്നിവയും .. കുറച്ച് പുഴുങ്ങിയ മുട്ട മുറിച്ചതും ചേർത്ത് gaarnish ചെയ്യാം.( ഞാൻ ഇവിടെ കാട മുട്ടയാണ് എടുത്തിട്ടുള്ളത്.) നമ്മുടെ നവാബി ചിക്കൻ ബിരിയാണി റെഡി.....

Sibna Shameer

Comments

  1. Hi,

    Can you tell me the serving size of your Thalasherry Chicken Biriyani?
    Couldn't find your email I'd in YouTube.

    ReplyDelete

Post a Comment