Video
https://youtu.be/xaSY_8IXEk8
ചേരുവകൾ....
നെയ്ചോറിന്റെ അരി - 1 കപ്പ്
റോ റൈസ് (പൊന്നി അരി,...)- 1 കപ്പ്
മുട്ട - 2
ഗ്രേറ്റഡ് ക്യാരറ്റ് -2 ടേബിൾ സ്പൂൺ
സവോള - 1/2 പീസ്
പച്ചമുളക് - 2
കറിവേപ്പില - 1,2 തണ്ട്
ഓയിൽ - വറുക്കാൻ ആവശ്യത്തിന്
വെള്ളo - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി;
നെയ്ചോറിന്റെ അരിയും( ജീരക ശാല )പൊന്നി അരിയും( സാധാരണ ചോറ് വയ്ക്കുന്ന ഏത് അരിയും ഉപയോഗിക്കാം) നന്നായി കഴുകി വൃത്തിയാക്കി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതർത്തു വയ്ക്കുക.
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അരിയും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടക്കുക. ശേഷം 2 മുട്ട, ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക. ദോശ മാവിന്റെ പരുവത്തിൽ ആണ് മാവ് വേണ്ടത് ഒരുപാട് ലൂസ് ആവരുത്..... ഒരു 20 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കാം...
ഇനി ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക... ഇനി ഒരു കുഴിയുള്ള ചട്ടിയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിനുള്ള ഒായിൽ ചൂടാക്കി അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് .... പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് ഫ്രൈ ചെയ്യുക.... ഒരുപാട് നേരം എണ്ണയിൽ വയ്ക്കണ്ട (സോഫ്റ്റ് നഷ്ടപ്പെടും) നല്ല ടേസ്റ്റി, സോഫ്റ്റ് ആയിട്ടുള്ള മുട്ട സുര്‍ക്ക റെഡി.... (നമ്മൾ സാധാരണ പച്ചരി കൊണ്ട് ഉണ്ടക്കുന്നതിനേക്കൾ ടേസ്റ്റി, സോഫ്റ്റ് ആണിത്.)
ചിക്കൻ കറി, ബീഫ് കറി, മീൻ കറി, അങ്ങനെ ഇഷ്ടമുള്ള കറിയുടെ കൂടെ സെർവ് ചെയ്യാം.....
Sibna Shameer
Comments
Post a Comment