ദാൽ ഫ്രൈ [ Dal Fry ]



Video
https://youtu.be/7pc3RvcHkBQ

ചേരുവകൾ

മസൂർ ദാൽ           -1/2 കപ്പ്
ദൂർ ദാൽ                - 1/2 കപ്പ്(സാമ്പാർ പരിപ്പ്)
സവോള                  - 2
തക്കാളി                   - 2
പച്ചമുളക്                 -  3
ഇഞ്ചി പേസ്റ്റ്.            -  1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -  1 ടീസ്പൂൺ
ചെറിയ ജീരകം         - 1 ടീസ്പൂൺ
വറ്റൽ മുളക്                - 2
കായം                          - 2 നുള്ള്
മഞ്ഞൾ പൊടി            - 3/4 ടീസ്പൂൺ
മുളക് പൊടി                 - 1ടീസ്പൂൺ
ഗരം മസാലപ്പൊടി        - 1 ടീസ് പൂണ്
കസൂരി മേത്തി              - 1 ടേബിൾ സ്പൂൺ
മല്ലിയില                          - 2 ടേബിൾ സ്പൂൺ
നെയ്യ്                                - 2 ടേബിൾ സ്പൂൺ
ബട്ടർ                                - 1/2 ടീസ്പൂൺ
ഉപ്പ്              ആവശ്യത്തിന്
വെള്ളം       ആവശ്യത്തിന്   
 

തയ്യാറാക്കുന്ന രീതി

രണ്ട് പരിപ്പും നന്നായി കഴുകി 1/2 മണിക്കൂർ വെളളത്തിലിട്ട് കുതിർക്കുക. ഇനി ഇൗ പരിപ്പ് ഒരു പ്രഷർ കുക്കറിലേക്ക് മാറ്റി അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക....

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു 2 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി വറ്റൽ മുളകും ജീരകവും ചേർത്ത് മൂപ്പക്കുക. ഇനി ചെറുതായി അരിഞ്ഞ സവാളയും, പച്ചമുളകും ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.. സവോള ഒന്ന് കളർ മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക് പൊടി, കാൽ ടീസപൂൺ മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, എന്നിവ ചേർത്ത് വഴറ്റുക... ഇനി ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക.... ഇതിലേക്ക് വേവിച്ച് വച്ച പരിപ്പും ആവശ്യത്തിന് വെള്ളവും( വെള്ളം ഒരുപാട് വേണ്ട.. ഒന്ന് കുറുകി ഇരിക്കുന്നതാണ് നല്ലത്) ചേർത്ത് മിക്സ് ചെയ്യുക.. കസൂരി മേത്തിയും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു 3 മിനിറ്റ് കൂടി തിളപ്പിച്ച് അര ടീസ്പൂൺ ബട്ടറും കൂടി ചേർത്താൽ നമ്മുടെ ദാൽ ഫ്രൈ റെഡി...

Comments