Video
https://youtu.be/vAfUrF_Ke8Q
ചേരുവകൾ..
ചിക്കൻ - 600 ഗ്രാം
സവോള -1+1/2
തക്കാളി -1
പച്ചമുളക് - 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
ഇഞ്ചി അിഞ്ഞത് -1 ടേബിൾ സ്പൂൺ
വെളുത്തുള്ളി അിഞ്ഞത് -1 ടേബിൾ സ്പൂൺ
കറിവേപ്പില - 1 തണ്ട്
മല്ലിയില - 2 ടേബിൾ സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
വലിയ ജീരകം പൊടി -1/2 ടീസ്പൂൺ
നാരങ്ങാ നീര് -2 ടീസ്പൂൺ
കോൺ ഫ്ലോർ -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഒായിൽ -ഫ്രൈചെയ്യാൻആവശ്യത്തിന്
തയ്യാറാക്കുന്ന രീതി:
ആദ്യം ചിക്കൻ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കോൺ ഫ്ലോർ, നാരങ്ങ നീര്, ഇഞ്ചി വെുത്തുള്ളി പേസ്റ്റ് ,ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് 1/2 മണിക്കൂർ വച്ച് .... ഫ്രൈ ചെയ്തെടുക്കക..
ഇനി മസാല തയ്യാറാക്കാം:
ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി നീളത്തിൽ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്ത് മൂപ്പിച്ച് അതിലേക്ക് ഒരു സവോള നീളത്തിൽ അരിഞ്ഞത്, കറിവേപ്പില, ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇനി മസാല പൊടികളും ചേർത്ത് നന്നായി വഴറ്റുക.(മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, വലിയ ജീരകം പൊടി) ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.. തക്കാളി ഒരുപാട് വെന്ത് ഉടയാണ്ട.. ഇനി ഫ്രൈ ചെയ്ത് വച്ചിട്ടുള്ള ചിക്കൻ ചേർക്കാം.. ഒരു ടീസ്പൂൺ നാരങ്ങാനീരും, കുറച്ച് വലിയുള്ളി ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളകും കുറച്ച് മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക.( ഉള്ളി പച്ചമുളക് ഒന്നും ഇനി വേവിയ്ക്കണ്ട. ഉളളി പച്ചയ്ക്ക് കടിക്കുന്നതാണ് ടേസ്റ്റ്.....)
Comments
Post a Comment