Video
https://youtu.be/WZ8j_dt7AB0
ഇതൊരു സിമ്പിൾ റെസിപി ആണ്.... ഈ ചെയ്യാത്തവർ ഉണ്ടെങ്കിൽ മാത്രം ഇതും കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ..... സൂപ്പർ ടേസ്റ്റ് ആണ്.
ചേരുവകൾ;
ചേന - 500 ഗ്രാം
ചെറിയ ഉള്ളി - 12 എണ്ണം
വറ്റൽ മുളക് - 1,1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
കടുക് - 1/2 ടീസ്പൂൺ
വെളുത്തുള്ളി. - 4 അല്ലി
കുരുമുളക് ചതച്ചത് - 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി;
ചേന ചെറുതായി മുറിച്ച് കഴുകി വൃത്തിയാക്കി... അതിലേക്ക് വറ്റൽ മുളക് ചതച്ചത്, ചെറിയ ഉള്ളി , അരിഞ്ഞത്,(ഒരുപാട് ചെറുതായി അരിയണ്ട ഒരു ഉളളി 2,3 പീസാക്കിയാൽ മതി.) മഞ്ഞൾ പൊടി, കറിവേപ്പില ,ആവശ്യത്തിന് ഉപ്പ്, വെള്ളം (ഒരുപാട് വേണ്ട... ഒരു ചെറിയ കപ്പ് വെള്ളം മതി) എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു 10-12 മിനിറ്റ് വേവിക്കുക... ഒരുപാട് വെന്ത് ഉടയ്രുത്.
ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് ,കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, കുരുമുളക് ചതച്ചത്, എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് ... അതിലേക്ക് നമ്മൾ വേവിച്ച് വച്ച ചേനയും ചേർത്ത് ഒരു 3 ,4 മിനിറ്റ് കൂടി ഒന്ന് വഴറ്റണം... ഇനി കുറച്ച് കറിവേപ്പില കൂടി ചേർത്താൽ നമ്മുടെ ടേസ്റ്റി ചേന മെഴക്കുപുരട്ടി റെഡി... നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ.....സൂപ്പ്‌റായിരിക്കും.
Sibna Shameer..
Comments
Post a Comment