Video
https://youtu.be/vKUQq6yNCU8
ചേരുവകൾ;
എല്ല് ഇല്ലാത്ത ബീഫ് - 600 ഗ്രാം
മുളക് പൊടി(കാശ്മീരി) - 1,1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
വലിയ ജീരകം പൊടി -1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ -1 ടീസ്പൂൺ
നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
വെള്ളം -1 ഗ്ലാസ്
കറിവേപ്പില - 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
ഒായിൽ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി (മുറിക്കേണ്ട) ഒരു പ്രഷർ കുക്കറിൽ അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് 2 വിസിൽ വരുന്നതുവരെ വേവിക്കുക.. ഒരു 80 ശതമാനം വേവിച്ച് എടുക്കുക. തണുത്തതിനു ശേഷം നീളത്തിൽ മുറിച്ചെടുക്കുക.
ഇനി ഇൗ ബീഫിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, വലിയ ജീരകം പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോൺ ഫ്ലോർ, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മസാല തേച്ച് മിനിമം അര മണിക്കൂർ എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കാം.... ശേഷം വെളിച്ചെണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുക... എണ്ണയിൽ നിന്ന് മാറ്റുന്നതിന് മുൻപ് കറിവേപ്പില കൂടി ചേർത്ത് ഫ്രൈ ചെയ്ത് എണ്ണയിൽ നിന്നും മാറ്റുക.(ബീഫ് വേവിച്ചതിന് ശേഷം ഫ്രൈ ചെയ്യുന്നത് കൊണ്ട് വളരെ പെട്ടന്ന് ഫ്രൈ ആവും.. ഒരുപാട് എണ്ണ കുടിക്കുകയുമില്ല.. നല്ല സോഫ്റ്റ് ഉണ്ടാവും. നല്ല ടേസ്റ്റി ആയിരിക്കും.
Sibna Shameer...
Comments
Post a Comment